പണ്ട് പണ്ട് വളരെ പണ്ട് Intel നു മുന്‍പ് Athalone നു മുന്‍പ് Windows ഇന്‍റെ തുടക്കത്തിലെ ഒരു വൃചിക മാസത്തില് ഞാനും അങ്ങനൈ അധ്യാപകനായിഎങ്ങനൈ ? …..വിവര സാങ്കേതിക ലോകത്തെ വിസ്മയ മോണിറ്ററിന്റെ മുന്‍പില് വിരല്‍ത്തുമ്പു വിറച്ചു നില്‍ക്കുന്ന കുഞ്ഞാടുകള്‍ക്ക് മിഴികാട്ടിയവാന് മനസോരുങ്ങി വന്നതാണോ ... സത്യമായിട്ടും അല്ല .വാഴ കുന്നത്തെ പോളേട്ടന് പറയുന്നപോലെ .. മാപ്പിള മുടിഞ്ഞാല് വെദോസ്തോം, നായര് മുടിഞ്ഞാല് കാപ്പിക്കട, പത്തില് തോറ്റാല് പിന്നെ കമ്പ്യൂട്ടര്.അണ്ണാന് മുത്താല് മരം കേറ്റം പഠിപ്പിക്കും അങ്ങനെ സാറായി എങ്ങനെടച്ച് സ്ക്രീന് പെണ് ഡ്രൈവും നീല ഉത്തും ഇല്ലാത്തൊരു കാലംഅത്യവശ്യ ഘട്ടങ്ങളില് ഒരു വിവര സഹായത്തിന്നു ഗൂഗിള് ചേട്ടനോട് ചോദിക്കാമെന്ന് കരുതിയാല് ഇന്റര്‍നെറ്റ് നു പകരം സ്പിടെര് നെറ്റ് മാതമേ ഉള്ളു. എന്ന്നിരുന്നാലും കമ്പ്യൂട്ടര് ക്ലാസ്സ് എന്നത് പുള്ളാരെ പോലെ അധ്യാപകനും ഒരു ജീവിത പ്രസനമാണ്Intel 386, Intel 486 ത്തുടങ്ങിയവര് വെക്തി ഗത കമ്പ്യൂട്ടറിന്റെ രാജാക്കന്മാര്ഒപ്പം നിറ ഭേദം കാണിക്കുന്ന തളികയും ഉണ്ടാങ്ങില് ഭേഷായി,പക്ഷെ ഒരു കുഴപ്പം സ്വന്തമായി തലച്ചോര് ഇല്ലാത്ത ഇവറ്റകള്‍ക്ക് രാവിലെ വിളിച്ചുണര്‍ത്തി കട്ടന്‍കാപ്പി കൊടുത്തു ഉഷാരക്കാന് വെര താളിയോല വേണംയേത് ബൂട്ട് ചെയ്യാന് ബൂട്ട്ഫ്ലോപ്പി ഡിസ്ക് വേണും എന്നു സാരംഗുരുവന്ദനം കഴ്യിഞ്ഞു ക്ലാസ്സ് മുറിയില് കയറി കംപുടരിന്റെ മുന്‍പില് ഇരിക്കുന്ന ഓരോ വിധ്യര്‍തിയും ആദ്യം പവര് ഓണക്കണം. ഇതു ഒന്നാം വചനം.പിന്നെ ഗുരുകരനവന്മരൈ മനസ്സില് ധ്യാനിച്ചു മേശവലിപ്പില് ഉള്ള നിര നിര അടുക്കി വച്ചിരിക്കുന്ന താളിയോലകളില് നിന്ന് വിളിച്ചുണര്‍ത്തുന്ന തളിയോലയെ അതിന്റെ പുറം ചട്ടയാല് തിരിച്ചറിഞ്ഞു കയ്യില് എടുക്കുക. ശേഷം മേശ പുര്റത്തു വച്ചിരിക്കുന്ന കംപുടരിന്റെ മുന് ഭാഗത്തുള്ള ദ്വാരതിലക്ക്, ഭാണ്ടാരപെട്ടിയില് നേര്ചയിദുന്ന ഭക്തിയോടെ പതിയെ നിക്ഷേപിക്കുകപിന്നെ തൊഴു കയ്യോടെ ശ്രീകോവിലിലേക്ക് നോക്കുമ്പോലെ തളികയിലേക്ക് ശ്രദ്ധിക്കുക. അപ്പോള് കാണാം. A:>\ അങ്ങനെ ഹര്ടിസ്ക് യില്ലാത്ത കംപുടരിനെ Boot ഡിസ്ക് ഉപയോഗിച്ച് ബൂട്ട് ചെയ്യാം.ഇനി ഈ താളിയോല പിന്‍വലിച്ചു മറ്റെതന്കിലും നിക്ഷേപിച്ചു.Wordstar, Lotus 123, dBase .......... ഇനി എന്തു വേണമെങ്ങിലും ആകാമല്ലോ..കേട്ടപ്പോള് ചന്ദ്രയാന്‍ പോലെ കാര്യം നിസാരം പക്ഷെ കുഴപ്പങ്ങളുടെ ബാലികെരമാല യാണിത് .ചില സാമ്പിളുകള്‍യിതാകട്ടന് കാപ്പി തളിയോലയെ മിക്കവാറും പുറം ചട്ട നോക്കിയരിക്കും തിരിച്ചറിയുക. ചില തിരിച്ചറിവ് ഇല്ലാത്ത ചേട്ടന്മാര് ആരെങ്കിലും സ്റ്റിക്കര് മാറ്റി ഒട്ടിച്ചാല് പണി പാളും.ഫ്ലോപ്പി ഡിസ്ക് ഡ്രൈവില് ഫ്ലോപ്പി തലതിരുച്ചു തള്ളി കയറ്റുവ, താളിയോല കേറ്റിയത് തിരിചെടുക്കുന്നതവും അന്നത്തെ പണി.അത്തരത്തില് ഒന്നാണ് അന്ന് എന്റെ പെണ് ശിഷ്യക്ക് സംഭവിച്ചത്.പരാതിയുമായി പുകവലിമുറിയില്‍ എന്നെ കാണാന് വന്നിട്ട് പറയുവാസാറെ ദ്രൊയരിലൈ 7 ഫ്ലോപ്പിയും ഞാന് ഇട്ട് നോക്കി യിനി ബാക്കി ഒന്നുയില്ല ഇതില് ഏതാ ഇനി bootable disk……?ഈ പണ്ടാരപ്പെട്ടിയുടെ വായിക്ക് ഈനെന്തവാ ഈത്ര വലിപ്പംഞാന് ഞെട്ടി ... ചതിച്ചോ ദൈവമേ ... ഇന്നലൈ അഴിച്ചു മാറ്റിയിരുന്ന Floppy Disk Drive രാവിലൈ തിരികെ Fitt ചെയ്യാന് മറന്നു പോയിരുന്നു . ആ വിടവില്‍ുടെ യാണ് ഈ വളയിട്ട കൈകള് 7 Floppy Disk പറക്കി ഇട്ടത് ...ശേഷം ഭാഗം .. കമ്പ്യൂട്ടറിന്റെ വയര്‍ കീറുന്നു ടുമര് നീക്കുന്ന ഡോക്ടറുടെ സുക്ഷ്മത യോടെ ഓരോ Floppy യും പുറത്തേയ്ക്ക്
BibliographyIntel – Intel Pentiunm Processor
Athelon – AMD Athelon Processor
വെദോസ്തോം - Bible (സുവിശേഷ പ്രവര്‍ത്തനം)
കാപ്പിക്കട - Coffe Shop
പെണ് ഡ്രൈവും – Pendrive
നീല ഉത്തും - Blue Truth
തളിക - Monitor Cabnet
താളിയോല - 5.25”” Floppy Disk
ഗുരുവന്ദനം - Good Morning
വിളിച്ചുണര്‍ത്തുന്ന തളിയോല- Bootable Floppy Disk
പുകവലിമുറ - Staff Room
കമ്പ്യൂട്ടറിന്റെ വയര്‍- Cabnet
Monday, October 5, 2009
Friday, January 23, 2009
Subscribe to:
Posts (Atom)
